
തിരുവനന്തപുരം: വിദേശമദ്യ ചില്ലറ വില്പനശാലകളിലെ മദ്യമോഷണം തടയാൻ കർശന നിർദ്ദേശങ്ങളുമായി ബെവ്കോ. കൂടുതൽ സ്റ്റോക്കും വില്പനയുമുള്ള ഷോപ്പുകളിൽ കൂടുതൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കും. ക്യാമറകൾ കൃത്യമായി നിരീക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തുക, മദ്യം വാങ്ങുന്നവരുടെ ബില്ലും മദ്യകുപ്പിയും പരിശോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. ബെവ്കോയുടെ കണക്ക് പ്രകാരം ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 10 വരെ 79,150 രൂപയുടെ മദ്യമാണ് മോഷണം പോയത്. ആകെയുള്ള 28 വെയർഹൗസുകളിൽ 10എണ്ണത്തിന് കീഴിലുള്ള ഷോപ്പുകളിലും മോഷണമുണ്ടായ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |