SignIn
Kerala Kaumudi Online
Thursday, 10 September 2026 8.47 PM IST

'ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് മന്ത്രിമാർക്ക് ഒന്നും അറിയേണ്ട’,​ വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്‌മി

bhagyalakshmi-
ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. വൈദ്യുതി നിയന്ത്രണം മൂലം സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെയുള്ള ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണം. 'കേരളം ഇരുട്ടിൽ' എന്നെഴുതിയ പോസ്റ്റർ പങ്കുവച്ചാണ് ഭാഗ്യലക്ഷ്മി വൈദ്യുതി നിയന്ത്രണത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും സൗകര്യങ്ങളുള്ളതിനാൽ വൈദ്യുതി നിയന്ത്രണത്തിന്റെ പ്രയാസങ്ങൾ മനസിലാകില്ലെന്നും അവർ വിമർശിച്ചു.

വൈദ്യുതി നിയന്ത്രണം മൂലം ദുരിതത്തിലായവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയ നിരവധി റീലുകളും ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വൈദ്യുതി നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പ്രതികരണവും ഭാഗ്യലക്ഷ്മി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. വൈദ്യുതി നിരക്ക് വർദ്ധനയെ വിമർശിച്ചുള്ള സതീശന്റെ പഴയ പ്രതികരണം ഉൾപ്പെടുത്തിയ ട്രോൾ റീലാണ് അവർ പങ്കിട്ടത്.

സംസ്ഥാനത്ത് സെപ്തംബർ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനയും ലഭ്യതയിലെ പ്രതിസന്ധിയും കണക്കിലെടുത്താണ് നിയന്ത്രണം.

English Summary

Dubbing artist Bhagyalakshmi publicly criticized Kerala's ongoing electricity restrictions, highlighting the severe difficulties faced by common people. Through social media, she posted a "Kerala in Darkness" poster and reels, accusing ministers of being oblivious to the crisis due to their facilities. This protest follows Electricity Minister Sunny Joseph's confirmation that power cuts will continue through September.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAGYALAKSHMI, LATESTNEWS, POWER RESTRICTION, KSEB POWER CUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA