SignIn
Kerala Kaumudi Online
Monday, 27 July 2026 12.50 PM IST

ഭീമ ജുവലറിയിൽ അക്ഷയ തൃതീയയ്ക്ക് വൻ തിരക്ക്

dd

തിരുവനന്തപുരം: അക്ഷയ തൃതീയ പ്രമാണിച്ച് ഇന്നലെ രാവിലെ മുതൽ ഭീമ ജുവലറി ഷോറുമുകളിൽ വൻ തിരക്ക്. രാവിലെ 7ന് തുറന്ന ഷോറും രാത്രി 12 വരെയാണ് പ്രവർത്തിച്ചത്. അക്ഷയ തൃതീയ ഈ വർഷം രണ്ടു ദിവസം വരുന്നതിനാൽ ഇന്നും രാവിലെ 7ന് ഷോറും തുറക്കുമെന്ന് ഭീമ ജുവലറി മാനേജിംഗ് ഡയറക്ടർ എം.എസ്.സുഹാസ് പറഞ്ഞു.

ഇതു പ്രമാണിച്ച് പണിക്കൂലിയിൽ 50% വരെ ഇളവും പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ ഓരോ പവനും 2800 രൂപ അധികം നൽകുകയും ചെയ്യുന്നു. ഡയമണ്ട് ആഭരണങ്ങൾക്ക് ഓരോ കാരറ്റിനും 15,000 രൂപ വരെ ഇളവ് ലഭ്യമാണ്. പ്രശസ്‌ത ആരാധനാലയങ്ങളിൽ പൂജിച്ച പ്രത്യേക സ്വർണ നാണയങ്ങളും 8, 4, 2, 1 ഗ്രാം തൂക്കങ്ങളിൽ ഭീമ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര പൂജാരിമാർവഴി സ്വർണം സ്വീകരിക്കാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.

സമൃദ്ധിയുടെ പ്രതീകമായ അക്ഷയ തൃതീയ പുതിയ തുടക്കങ്ങൾക്കും അത്യുത്തമായാണ് കരുതപ്പെടുന്നത്. ഉപഭോക്താക്കളുടെ ജീവിതത്തിലെ ഐശ്വര്യദായകമായ നിമിഷങ്ങളുടെ ഭാഗമാകുന്നത് ഭീമയ്ക്ക് സന്തോഷം പകരുന്നതാണെന്നും ഭീമയുടെ പ്രത്യേക ഓഫറുകൾ ഉപഭോക്താക്കൾക്ക് ഓരോ പർച്ചേസും കൂടുതൽ സന്തോഷകരമാകുമെന്നും സുഹാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHIMA JEWELLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA