
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഇന്നും നാളെയുമായി നടത്താനിരുന്ന കേരള സന്ദർശനം മാറ്റിവച്ചു. മൂന്ന് പരിപാടികളാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നത്. ജെൻസി സംഗമം, സംസ്ഥാന കോർ കമ്മിറ്റിയോഗം, കണ്ണൂരിൽ ബലിദാനി കുടുംബാംഗങ്ങളുടെ സംഗമം. ആഗസ്റ്റ് 28,29 തീയതികളിൽ നടത്താനിരുന്ന പരിപാടികൾ ദേശീയ അദ്ധ്യക്ഷന്റെ സൗകര്യം പരിഗണിച്ച് സെപ്തംബർ 4,5 തീയതികളിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സന്ദർശന പരിപാടിക്ക് കേന്ദ്രനേതൃത്വത്തിൽ നിന്ന് അന്തിമ അറിയിപ്പ് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പരിപാടികളെല്ലാം മാറ്റിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |