
തിരുവനന്തപുരം: രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ ഇൻസ്പെക്ടർമാരായി നിയമിക്കുന്നതിന് തടസമില്ലെന്നും ഇവരെ ഈ തസ്തികകളിൽ ക്രമവത്കരിക്കരുതെന്നും സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ജുഡീഷ്യൽ അംഗം പി.വി.ആശ, അഡ്മിനിസ്‌ട്രേറ്റീവ് അംഗം പി.കെ.കേശവൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
മിസ്റ്റർ യൂണിവേഴ്സ് കിരീടം നേടിയ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വയ്ക്കും സായുധ ബറ്റാലിയനിൽ ഇൻസ്പെക്ടർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഗസറ്റഡ് തസ്തികയിൽ ഇവരുടെ നിയമനം നിലവിലെ ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബറ്റാലിയൻ എസ്.ഐയും കണ്ണൂർ സ്വദേശിയുമായ ബിജു പി.ജെയാണ് ട്രൈബൂണലിനെ സമീപിച്ചത്. ഇവരുടെ നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണൽ തള്ളി. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ഡി.ജി.പി, ബറ്റാലിയൻ എ.ഡി.ജി.പി എന്നിവർക്ക് നോട്ടീസ് അയയ്ക്കാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |