SignIn
Kerala Kaumudi Online
Sunday, 13 September 2026 4.55 PM IST

കഞ്ചിക്കോട്ട് സ്വകാര്യ ബ്രുവറിക്ക് അനുമതി

brewary

തിരുവനന്തപുരം: നടപ്പു വർഷത്തെ മദ്യനയം പ്രഖ്യാപിക്കാതെ, സ്വകാര്യ കമ്പനിയായ ഒയാസിസ് കൊമേഴ്സ്യലിന് ബ്രുവറി-ഡിസ്റ്റിലറി അനുവദിച്ച് സർക്കാർ. പാലക്കാട് കഞ്ചിക്കോട്ട് ബിയർ നിർമ്മാണത്തിനുള്ള ബ്രുവറി, മദ്യനിർമ്മാണത്തിനുള്ള ഡിസ്റ്റിലറി, വൈൻ നിർമ്മാണത്തിനുള്ള വൈനറി എന്നിവ അനുവദിക്കാമാണ്. മന്ത്രിസഭാ തീരുമാനം. . അഴിമതിയാരോപണത്തെ തുടർന്ന്, 2018ൽ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചിരുന്നു.

ബ്രുവറിക്ക് പുറമെ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി- വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസിന് പ്രാരംഭാനുമതി നൽകിയത്. നിലവിലുള്ള മാർഗനിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ, ഉത്തരവ് വിവാദമായേക്കും.

ലക്ഷ്യം പബുകൾ

 ഐടി പാർക്കുകൾക്ക് അനുബന്ധമായി പബ്ബുകൾ അനുവദിക്കുന്നതിനു മുന്നോടിയായാണ് ബ്രുവറികൾക്കുള്ള അനുമതിയെന്നാണ് സൂചന.

ബ്രുവറികൾ പ്രവർത്തിക്കുന്നതിനുള്ള എഫ്എൽ 13 ലൈസൻസ് എക്സൈസ് ചട്ടത്തിലുണ്ട്. വിവാദം ഭയന്നാണ് പിന്നോട്ടു പോക്ക്.

പബ്ബുകളിൽ വലിയ കാനുകളിലെത്തിക്കുന്ന ബിയർ രണ്ടു ദിവസത്തിലേറെ സൂക്ഷിക്കാൻ കഴിയാത്തതിനാൽ പുറത്തു നിന്നെത്തിക്കുക പ്രായോഗികമല്ല.

കേരളത്തിൽ തന്നെ കൂടുതൽ ബ്രുവറികൾ തുടങ്ങിയാലേ പബ് എന്ന ആശയം നടപ്പാവൂ. ഐ.ടി മേഖലയിലെ ക്ലബ് ലൈസൻസും ഇതിന്റെ ഭാഗമാണ്.

2018ൽ അതിവേഗ

അനുമതി

ജലലഭ്യത, പരിസ്ഥിതി പ്രശ്‌നം, സുരക്ഷ എന്നിവയെക്കുറിച്ച് ജില്ലാ അധികൃതരുടെ റിപ്പോർട്ടും അപേക്ഷകന്റെ പ്രവൃത്തിപരിചയം, സാമ്പത്തികശേഷി എന്നിവയും പരിഗണിച്ച് എക്സൈസ് കമ്മിഷണർ നൽകുന്ന ശുപാർശയിലായിരിക്കണം ബ്രുവറി, ഡിസ്റ്റിലറി അനുവദിക്കേണ്ടതെന്നാണ് ചട്ടമെങ്കിലും വ്യവസ്ഥകളെല്ലാം ഒഴിവാക്കി എക്സൈസ് വകുപ്പ് നേരിട്ട് വിവരങ്ങൾ ശേഖരിച്ച് അപേക്ഷയിൽ അതിവേഗം അനുമതി നൽകുകയായിരുന്നുവെന്നാണ് പരാതിയുയർന്നത്.

എറണാകുളത്തെ പവർ ഇൻഫ്രാ , പാലക്കാട് അപ്പോളോ ഡിസ്​റ്റിലറീസ്, തൃശൂർ ശ്രീചക്ര ഡിസ്​റ്റിലറീസ്, കണ്ണൂർ ശ്രീധരൻ ബ്രൂവറീസ് ആൻഡ് ഡിസ്​റ്റിലറീസ് എന്നിവയ്ക്കായിരുന്നു അന്ന് അനുമതി ലഭിച്ചത്. പിന്നീടിപ്പോഴാണ് ബ്രുവറി അനുമതി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BREWARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA