
ചാലക്കുടി: കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. അതിരപ്പിള്ളി സ്മാർട്ട് വില്ലേജ് ഓഫീസർ കെ.എൽ. ജൂഡാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വൈശേരി സ്വദേശി ഷൈജൻ എന്നയാളിൽ നിന്നാണ് 3000 രൂപ കൈക്കൂലി വാങ്ങിയത്. തന്റെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട് റേറ്റ് ഒഫ് രജിസ്റ്റർ ലഭിക്കുന്നതിനായി ഷൈജൻ വില്ലജ് ഓഫീസറെ സമീപിച്ചപ്പോൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം ഇയാൾ തൃശൂർ വിജിലൻസ് ഓഫീസിൽ അറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി: ജിം പോളിന്റെ നിർദ്ദേശപ്രകാരമാണ് ഷൈജൻ പണവുമായി വില്ലേജ് ഓഫീസിൽ എത്തിയത്. മുൻപും കൈക്കൂലി കേസിൽ ജൂഡിനെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |