SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

ചെക്ക്‌പോസ്റ്റുകളിൽ വിജിലൻസ് പരിശോധന; 1.61 ലക്ഷം രൂപ പിടികൂടി

bribe

പാലക്കാട്: മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വാളയാർ (ഇൻ,ഔട്ട്),വേലന്താവളം ചെക്‌പോസ്റ്റുകളിൽ നിന്നായി 1.61 ലക്ഷം രൂപയാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ വിജിലൻസ് പാലക്കാട് എസ്.പി എസ്.ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മാസം 11നും 13നും നടത്തിയ റെയ്‌ഡുകളിൽ ജില്ലയിലെ അഞ്ച് ചെക്ക്‌പോസ്റ്റുകളിൽ നിന്നായി 3.26 ലക്ഷം രൂപ പിടികൂടിയിരുന്നു. റെയ്ഡിന് പിന്നാലെ ജില്ലയിലെ 13 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA