SignIn
Kerala Kaumudi Online
Thursday, 22 October 2026 2.30 PM IST

ബി.എസ്.സി നഴ്സിംഗ്-- ഒഴിവുള്ള മെരിറ്റ് സീറ്റുകൾ മാനേജ്മെന്റിന് നൽകില്ലെന്ന് സർക്കാർ

dd
ബി.എസ്.സി നഴ്സിംഗ്

തിരുവനന്തപുരം : ഒഴിവ് വരുന്ന ബി.എസ്സി നഴ്സിംഗ് മെരിറ്റ് സീറ്റുകളിൽ മുൻവർഷങ്ങളിലെ പോലെ പ്രവേശനം നടത്താൻ മാനേജ്മെന്റുകൾക്ക് അനുമതി നൽകില്ലെന്ന് സർക്കാർ.

ഈ സീറ്റുകൾ നാലുവർഷം ഒഴിഞ്ഞു കിടന്നാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി, പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനും സർക്കാരിന് കത്തു നൽകിയിരുന്നു. മെരിറ്റ് പ്രവേശനം നടത്തുന്ന എൽ.ബി.എസ് സെന്റർ അഞ്ച് അലോട്ട്മെന്റുകൾ നടത്തിയിട്ടും പല കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടന്നതിലാണ് കത്ത് നൽകിയത്. ഈ മാസം 15ന് ശേഷം ഒഴിവുവരുന്ന സീറ്റുകൾ മാനേജ്‌മെന്റ് സീറ്റുകളായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അത് തള്ളി. ഒഴിവുള്ള സീറ്റുകൾ എൽ.ബി.എസ് തന്നെ നികത്താന്നും ആവശ്യമായ അലോട്ട്മെന്റുകൾ നടത്തി ഈമാസം 31നകം പ്രവേശനം പൂർത്തിയാക്കാനും നിർദ്ദേശിച്ചു.

സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ പകുതിസീറ്റാണ് മാനേജ്‌മെന്റുകൾ മെരിറ്റ് സീറ്റുകളായി വിട്ടുനൽകിയിട്ടുള്ളത്. ഈ സീറ്റുകളിൽ നികത്താത്തവയാണ് തങ്ങൾ ആവശ്യപ്പെടുന്നത്. പിടിവാശി കാട്ടിയാൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കും. അങ്ങനെ വന്നാൽ അടുത്തവർഷം 50ശതമാനം സീറ്റ് സർക്കാരിന് നൽകുന്നത് പുനരാലോചിക്കുമെന്നും മാനേജ്മെന്റുകൾ മുന്നറിയിപ്പു നൽകുന്നു.

അസോസിയേഷനുകളിലെ കോളേജുകളിൽ മാർക്ക് അടിസ്ഥാനത്തിൽ അലോട്ട്മെന്റിലൂടെയാണ് പ്രവേശനം. അസോസിയേഷനുകളിൽ ഇല്ലാത്ത കോളേജുകൾ നേരിട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA