SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

കേരള കാർഷിക സർവകലാശാലയിൽ ബി. എസ് സി (ഓണേഴ്‌സ്) ഹോർട്ടിക്കൾച്ചർ കോഴ്‌സിന് അപേക്ഷിക്കാം 

p

കേരള കാർഷിക സർവകലാശാല നാലുവർഷ ബി എസ് സി ഹോർട്ടികൾച്ചർ (ഓണേഴ്‌സ്) കോഴ്‌സിന് 2024 - 25 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലാദ്യമായാണ് ബി. എസ് സി, ഹോർട്ടികൾച്ചർ കോഴ്സാരംഭിക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ പ്രസ്തുത കോഴ്സുണ്ട്. സി.യു.ഇ.ടി-യു.ജി2024 പ്രവേശന പരീക്ഷയിലൂടെയായിരുന്നു അഖിലേന്ത്യ കോട്ടയിലെ 15 ശതമാനം ബി. എസ് സി ഹോർട്ടികൾച്ചർ കോഴ്സിന് അഡ്മിഷൻ നൽകിയിരുന്നത്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ വെള്ളാനിക്കരയിലുള്ള കോളേജ് ഒഫ് അഗ്രിക്കൾച്ചറാണ് കോഴ്സ് നടത്തുന്നത്. നവംബർ 14 മുതൽ ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചിരിക്കണം. 2024ൽ നീറ്റ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കിയ കീം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് അപേക്ഷിക്കാം. മൊത്തം 40 സീറ്റുകളുണ്ട്. ഇതിൽ 8 സീറ്റുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ CUET(ICAR -UG) റാങ്ക് ലിസ്റ്റിൽ നിന്നു നികത്തും. അപേക്ഷ ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപയും, മറ്റുള്ളവർക്ക് 500 രൂപയുമാണ്. ഒരു ലക്ഷം രൂപയാണ് കോഴ്സിന്റെ വാർഷിക ഫീസ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.www.admissions.kau.in. രജിസ്ട്രേഷനുശേഷം അപേക്ഷ നടപടികൾ പൂർത്തിയാക്കാം. എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചാണ് അഡ്മിഷൻ പ്രക്രിയ. അപേക്ഷിച്ചവർക്ക് നേരിട്ട് കത്തിടപാടുകൾ നടത്തുന്നതാണ്. വെബ്സൈറ്റ് സന്ദർശിച്ച് അഡ്‌മിഷൻ വ്യവസ്ഥകൾ, തീയതി എന്നിവ മനസ്സിലാക്കണം. കാർഷിക കോഴ്സുകൾക്ക് ചേരാനായി നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കുള്ള മികച്ച അവസരങ്ങളാണ് ബി എസ് സി ഹോർട്ടികൾച്ചർ (ഓണേഴ്‌സ്) പ്രോഗ്രാമിലൂടെ ലഭിക്കുന്നത്.

വിദേശ രാജ്യങ്ങളിലും രാജ്യത്താകമാനവും ഹോർട്ടികൾച്ചർ ഉത്പാദന, സംസ്കരണ, വിപണന, ഗവേഷണ മേഖലകളിൽ സാദ്ധ്യതകളേറെയുണ്ട്. കേരളത്തിൽ നടപ്പിലാക്കുന്ന നവോധാൻ, കേര ലോക ബാങ്ക് പദ്ധതി,കാബ്‌കോ എന്നിവയിൽ ഉത്പാദനത്തിനും സംസ്കരണത്തിനും നിരവധി അവസരങ്ങളുണ്ട്. വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, നാഷണൽ ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് പ്രോജക്ട്, കൃഷിവകുപ്പ്, ഇൻഷ്വറൻസ് കമ്പനികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാലകൾ, നബാർഡ്, അഗ്രി ബിസിനസ് കമ്പനികൾ എന്നിവയിൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ചെയ്യാം. പ്രോജക്ട് മാനേജ്‌മെന്റ്, വിദേശ പഠനം, റീട്ടെയ്ൽ , ഇൻഡസ്ട്രി എന്നിവയിലും അവസരങ്ങളുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BSC HORTICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA