SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

വാൽപ്പാറ അപകടം ഡ്രൈവറുടെ പരിചയക്കുറവ് കാരണം

മലപ്പുറം: വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് കാരണമായിട്ടുണ്ടാകാമെന്ന് പൊള്ളാച്ചി മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ ആയതിനാൽ ഡ്രൈവറുടെ മൊഴി എടുത്തിട്ടില്ല. റിപ്പോർട്ട് പൊള്ളാച്ചി ആർ.ടി.ഒ തമിഴ്നാട് സർക്കാരിന് കൈമാറി.
അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിലാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തന്നെയുള്ള സഹദിൻ മുഹമ്മദിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ള മസ്നിനെയും വാർഡിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA