SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.19 AM IST

സിടെറ്റ് പരീക്ഷ സെപ്തംബർ ആറിന്

p

അഖിലേന്ത്യാതലത്തിലെ സ്കൂൾ അദ്ധ്യാപക അഭിരുചിപരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (സിടെറ്റ്) സെപ്റ്റംബർ 2026 സെഷനിലേക്കുള്ള വിജ്ഞാപനമായി.

സെപ്തംബർ ആറിനാണ് പരീക്ഷ. കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലേക്കുള്ള (കേന്ദ്രീയവിദ്യാലയം, നവോദയ, സെൻട്രൽ ടിബറ്റൻ സ്‌കൂൾ തുടങ്ങിയവ) നിയമനത്തിനാണ് മുഖ്യമായും സിടെറ്റ് ബാധകം. ചില അൺഎയ്‌ഡഡ് സ്വകാര്യ സ്‌കൂളുകളും സിടെറ്റ് യോഗ്യതയായി പരിഗണിക്കുന്നുണ്ട്.

യോഗ്യത

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (NCTE), വിവിധ ഏജൻസികൾ എന്നിവയുടെ ചട്ടപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത വേണം.വിവരങ്ങൾക്ക്: ncte. gov.in

പരീക്ഷ

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. ദൈർഘ്യം രണ്ടര മണിക്കൂർ. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12രെയും, പേപ്പർ ഒന്ന് 2.30 മുതൽ വൈകിട്ട് 5 വരെയും.

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് പേപ്പർ ഒന്നും (പ്രൈമറി സ്റ്റേജ്), 6 മുതൽ 8 വരെ ക്ലാസുകളിലേക്ക് പേപ്പർ രണ്ടും (എലമെന്ററി സ്റ്റേജ്) എഴുതി യോഗ്യത നേടണം. രണ്ട് പേപ്പറും എഴുതാൻ അവസരമുണ്ട്. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലാണ് (MCQ) പരീക്ഷ.

പേപ്പർ ഒന്ന് (പ്രൈമറി സ്റ്റേജ്)

ആകെ മാർക്ക്: 150, ആകെ ചോദ്യങ്ങൾ: 150, വിഷയങ്ങൾ: ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് പെഡഗോഗി (30 മാർക്ക്), മാത്തമാറ്റിക്‌സ് (30 മാർക്ക്), എൻവയൺമെന്റൽ സ്റ്റഡീസ് (30 മാർക്ക്), ലാംഗ്വേജ് I (30 മാർക്ക്), ലാംഗ്വേജ് II (30 മാർക്ക്).

എല്ലാ പേപ്പറുകളും നിർബന്ധം. ഒന്നുമുതൽ അഞ്ചുവരെ യുള്ള ക്ലാസിലെ എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്നായിരിക്കും ചോദ്യങ്ങൾ.

പേപ്പർ II (എലമെന്ററി സ്റ്റേജ്)

ആകെ മാർക്ക്: 150, ആകെ ചോദ്യങ്ങൾ: 150, വിഷയങ്ങൾ: ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് പെഡഗോഗി (30 മാർക്ക്), മാത്തമാറ്റിക്സ‌് ആൻഡ് സയൻസ് (60 മാർക്ക്) അല്ലെങ്കിൽ സോഷ്യൽ സ്റ്റഡീസ്/ സോഷ്യൽ സയൻസ് (60 മാർക്ക്), ലാംഗ്വേജ് I (30 മാർക്ക്), ലാംഗ്വേജ് II (30 മാർക്ക്).

ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് പെഡഗോഗി, ലാംഗ്വേജ് എന്നിവ നിർബന്ധം. 6 മുതൽ 8 വരെ ക്ലാസിലെ എൻ. സി.ഇ.ആർ.ടി സിലബസിൽനിന്നാകും ചോദ്യങ്ങൾ.

പരീക്ഷാ സിലബസ് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ. നെഗറ്റീവ് മാർക്കില്ല.

ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യ പേപ്പർ ലഭിക്കും. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം. ഒരാൾക്ക് രണ്ട് ഭാഷകൾ തിരഞ്ഞെടുക്കാം ( ലിസ്റ്റ് വെബ്സൈറ്റിൽ). പരീക്ഷാകേന്ദ്രങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.

അപേക്ഷാഫീസ്

ജനറൽ/ ഒ.ബി.സി (എൻ. സി.എൽ.) വിഭാഗക്കാർക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയും. ഓൺലൈൻവഴി (ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്) ഫീസടയ്ക്കാം.

അപേക്ഷ

ctet.nic.in വഴി അപേക്ഷ സമർപ്പിക്കാം. കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 10.

അപേക്ഷയിൽ തിരുത്തലിന് ജൂൺ 15 മുതൽ 18 വരെ അവസരമുണ്ട്. പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഒക്ടോബറിൽ ഫലം പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് : ctet.nic.in.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: C-TET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA