SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.49 PM IST

കേബിൾ ഓപ്പറേറ്റർമാർ കുത്തകകളെ അതിജീവിച്ചവർ:  പി. എസ്.ശ്രീധരൻ പിള്ള 

cable

തിരൂർ: കേബിൾ ടി.വി ബ്രോഡ്ബാൻഡ് രംഗത്ത് വൻകിട കുത്തകകളെ സംഘടിത ശക്തി കൊണ്ട് അതിജീവിച്ചവരാണ് കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരെന്ന് മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.


അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ എം. അബൂബക്കർ സിദ്ദിഖ്, സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, കേരളവിഷൻ ചെയർമാൻ കെ. ഗോവിന്ദൻ, സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാജ്‌മോഹൻ, ട്രഷറർ ബിനു ശിവദാസ്, കേരളവിഷൻ ന്യൂസ് ചെയർമാൻ പി.എസ്. സിബി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CABLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA