
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലയുടെ 2024 അദ്ധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഓൺലൈനായി ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം. ജനറൽ വിഭാഗം 830 രൂപ, പട്ടിക ജാതി,പട്ടികവർഗ വിഭാഗം 310 രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രന്റ് എടുത്താൽ മാത്രമേ അപേക്ഷ പൂർണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾ പി.എച്ച്.ഡി 2024 വിജ്ഞാപനത്തിലുണ്ട്. പി.എച്ച്.ഡി റഗുലേഷൻ, ഭേദഗതികൾ, ഒഴിവുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തണം. ഫോൺ : 0494 2407016, 2407017 വെബ്സെെറ്റ്: https://admission.uoc.ac.in/ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |