SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

ടൂറിസ്റ്റ്, സ്‌കൂൾ ബസുകളിൽ ക്യാമറകൾ ഘടിപ്പിക്കണം

camera-in-bus

തിരുവനന്തപുരം: ടൂറിസ്റ്റ് (കോൺട്രാക്ട് ക്യാരേജ്) വാഹനങ്ങൾക്ക് മുന്നിലും നിരീക്ഷണ ക്യാമറ ഘടിപ്പിക്കാനും ഡ്രൈവർ ക്യാബിൻ കർട്ടനിട്ട് വേർതിരിക്കാനും സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിട്ടു. സ്‌കൂൾ വാഹനങ്ങളിൽ മുന്നിലും, പിന്നിലും, ഉൾവശത്തും നിരീക്ഷണ ക്യാമറ പിടിപ്പിക്കാനും എസ്.ടി.എ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ക്യാമറകൾ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിന്റെ മുൻവശവും പിൻവശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മാർച്ച് 31 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAMERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA