
കൊച്ചി: ചാനൽ ചർച്ചയ്‌ക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹക്കിമാണ് പരാതിക്കാരൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത 'ബിഗ് ഡയലോഗ്' എന്ന ചർച്ചാ പരിപാടിയാണ് കേസിന് വഴിതുറന്നത്. തനിക്കെതിരെ സൈബർ ആക്രമണങ്ങളും വധഭീഷണിയും ഉണ്ടാകുന്നതായി അപർണ കുറുപ്പും പൊലീസിന് പരാതി നൽകിയിരുന്നു. ഇതിലും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |