
ന്യൂഡൽഹി: 2026 അദ്ധ്യയന വർഷം മുതൽ 10-ാം ക്ലാസ് ബോർഡ് പരീക്ഷ വർഷം രണ്ടു തവണയാക്കാൻ സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യുക്കേഷൻ. ഈ നീക്കത്തിൽ അന്തിമ തീരുമാനം എടുക്കാൻ സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കേന്ദ്രീയ വിദ്യാലയ സംഗതൻ, നവോദയ വിദ്യാലയ സമിതി എന്നിവയുടെ മേധാവികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചർച്ച നടത്തി. കരട് അടുത്തയാഴ്ചയോടെ പൊതുജനാഭിപ്രായം അറിയാൻ പ്രസിദ്ധീകരിക്കും. വർഷം രണ്ടു തവണ ബോർഡ് പരീക്ഷ നടത്തുന്നതോടെ കുട്ടികൾ ഇപ്പോൾ നേരിടുന്ന സമ്മർദം കുറയുമെന്നാണ് വിലയിരുത്തൽ. രണ്ടു പരീക്ഷയിൽ ഏതിലാണോ കൂടുതൽ മാർക്ക്, അതായിരിക്കും അന്തിമ സ്കോറായി പരിഗണിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |