SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

ചെമ്പൈ സംഗീതാർച്ചനയ്ക്ക് തുടക്കം

news-photo-

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ തയ്യാറാക്കിയ ചെമ്പൈ സംഗീതമണ്ഡപത്തിൽ സംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ ക്ഷേത്രം ശ്രീലകത്ത് നിന്ന് കൊണ്ടുവന്ന ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പകർന്നതോടെ പരിപാടികൾ ആരംഭിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, സി.മനോജ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. ക്ഷേത്രം അടിയന്തര വിഭാഗത്തിലെ നാദസ്വരം തവിൽ കലാകാരന്മാരുടെ മംഗളവാദ്യത്തോടെയാണ് സംഗീതാർച്ചന ആരംഭിച്ചത്. തുടർന്ന് ചെമ്പൈ സംഗീതോത്സവ സബ്കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവർ വാതാപി... എന്നു തുടങ്ങുന്ന ഗണപതി സ്തുതി ആലപിച്ചു. നെടുമങ്ങാട് ശിവാനന്ദൻ (വയലിൻ), എൻ.ഹരി (മൃദംഗം) എന്നിവർ പക്കമേളമൊരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHEMBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA