SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി മാപ്പ് പറയണം:ചെന്നിത്തല

p

തിരുവനന്തപുരം: സിദ്ധാർത്ഥൻ എന്ന പാവപ്പെട്ട വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളെ, അവർ എസ്.എഫ്‌.ഐ നേതാക്കളാണെന്ന ഒറ്റക്കാരണത്താൽ, സംരക്ഷിച്ചതുകൊണ്ടാണ് കോട്ടയത്ത് നടന്നതുപോലുള്ള കൊടും ക്രൂരറാഗിംഗ് ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാർത്ഥൻ നേരിട്ടത്. എസ്.എഫ്‌.ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥനെ ശുചിമുറിയിൽ കെട്ടിതൂക്കിയതാണോ എന്നുപോലും ന്യായമായും സംശയിക്കാവുന്നതാണ്.

ആ എസ്.എഫ്‌.ഐ ഗുണ്ടകൾക്ക് സർവ്വസ്വതന്ത്രമായി വിലസാനുള്ള എല്ലാ അവസരവും സൃഷ്ട്ടിക്കുകയല്ലേ അങ്ങയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്തത്?

വിദ്യാർഥികളോട് സംഭവങ്ങൾ പുറത്തു പറയരുത് എന്നു നിർദേശിച്ച കോളേജ് അധികൃതർ മുതൽ മജിസ്‌ട്രേറ്റിന്റെ മുറിയിൽ കയറാൻ ശ്രമിച്ച മുൻ സി.പി.എം എം.എൽ.എ വരെ നീളുന്നു ഈ ലിസ്റ്റ്.

ജാമ്യാപേക്ഷയുമായി ഇവർ ഹൈക്കോടതിയിൽ എത്തിയപ്പോഴും പ്രതികളെ രക്ഷിക്കാനുള്ള നാണം കെട്ട ശ്രമമല്ലേ പ്രോസിക്യൂഷൻ നടത്തിയത്? വേട്ടക്കാർക്കൊപ്പമാണ് തങ്ങൾ എന്ന വ്യക്തമായ സന്ദേശമല്ലേ സർക്കാർ നൽകിയത്?

അങ്ങേക്ക് അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ, സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ അതിക്രൂരന്മാരായ എസ്.എഫ്‌.ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാർത്ഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി എന്ന നിലയിൽ നിരുപാധികം, പരസ്യമായി മാപ്പ് പറയണം- കത്തിൽ ആവശ്യപ്പെട്ടു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA