SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

ചെറുവയൽ രാമന്റെ ദയനീയാവസ്ഥ: പരിഹാരം തേടി മന്ത്രിമാരായ ഒ.ആർ.കേളുവും പി.പ്രസാദും

READ ENGLISH VERSION

cheruvayal-raman

കൽപ്പറ്റ: വയനാടിന്റെ പൈതൃക ജൈവ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ മന്ത്രിമാരായ ഒ.ആർ.കേളുവിന്റെയും

,പി.പ്രസാദിന്റെയും സത്വര ഇടപെടൽ. പത്മശ്രീ ലഭിച്ച ചെറുവയൽ രാമന് ജീവിക്കാൻ വകയില്ലാത്തതിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം 'പത്മശ്രീ വയറ് നിറയ്ക്കില്ല' എന്ന തലക്കെട്ടിൽ നൽകിയ വാർത്തയും ചെറുവയൽ രാമനെ സർക്കാർ സംരക്ഷിക്കണമെന്ന മുഖപ്രസംഗവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.

രാമന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസൽ രണ്ട് ദിവസത്തിനകം അയയ്ക്കാൻ കൽപ്പറ്റ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ആരംഭിച്ച വയനാട് വിത്ത് ഉത്സവവേദിയിൽ വച്ച് കൃഷി , ‌ ഗോത്ര വർഗ വകുപ്പുകൾക്ക് മന്ത്രി കേളു നിർദ്ദേശം നൽകി.ദുരിത ജീവിതം നയിക്കുന്ന ചെറുവയൽ രാമനെ കേൾക്കാൻ ജില്ലയിലെ വിവിധ വകുപ്പുകളുടെ തലവന്മാർ കഴിഞ്ഞ ദിവസം കമ്മനയിലെ ചെറുവയൽ വീട്ടിലെത്തിയിരുന്നു. കൃഷിയെ നിലനിറുത്തേണ്ടതും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കേണ്ടതുമായ കാര്യങ്ങൾ രാമൻ വിവരിച്ചു. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ അധികാരികളും കഴിഞ്ഞ ദിവസം വീട്ടിലെത്തി 11,000 രൂപ കൈമാറിയിരുന്നു. മാസം തോറും ഈ തുക രാമന് നൽകും.

പൈതൃക ജൈവ നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമന്റെ ജീവിതസാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കൃഷിക്കാവശ്യമായ ആനുകൂല്യങ്ങൾ മുഴുവൻ കൃഷി വകുപ്പ് നൽകുമെന്നും മന്ത്രി പി.പ്രസാദ് 'കേരളകൗമുദി'യോട് പറഞ്ഞു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERUVAYAL RAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA