SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

മുഖ്യമന്ത്രിയുടെ വീട്ടിൽ വീണ്ടും മലമ്പാമ്പ്,​ കണ്ടെത്തിയത് മൂന്നാംതവണ

python-found-
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലുവ ദേശത്തെ വീട്ടുമുറ്റത്തെത്തിയ മലമ്പാമ്പിനെ 'സർപ്പ' വൊളണ്ടിയർ പിടികൂടുന്നു

കൊച്ചി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലുവ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പ് എത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് 'സർപ്പ' വോളണ്ടിയർ ബിനു പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പാമ്പ് നീങ്ങുന്നത് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ കണ്ടത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം മൂന്നാം തവണയാണ് വീട്ടുവളപ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടുന്നത്.


വി.ഡി. സതീശന്റെ വീടിന് അടുത്തുകൂടിയാണ് ചെങ്ങൽ തോട് ഒഴുകുന്നത്. സമീപം പാടശേഖരവുമുണ്ട്. ഇവിടെ നിന്നാണ് പാമ്പ് വരുന്നതെന്ന് കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN, PYTHON FOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA