SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

ചിന്മയമിഷൻ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

chinma

കൊച്ചി: ചിന്മയമിഷന്റെ 75-ാം വാർഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി പിറവത്തെ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.കേന്ദ്ര സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വർക്കേഡി ഉദ്ഘാടനം ചെയ്തു.ആത്മീയത,വിദ്യാഭ്യാസം,ദേശസ്‌നേഹം എന്നീ മേഖലകളിൽ ചിന്മയമിഷൻ സ്ഥാപകൻ സ്വാമി ചിന്മയാനന്ദയുടെ സംഭാവനകൾ എന്ന വിഷയത്തിലാണ് സമ്മേളനം.

രാവിലെ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യൻ സ്വാമി ശാദാനന്ദ സരസ്വതിയുടെ നേതൃത്വതത്തിൽ ഗുരുപാദുകപൂജ നടന്നു.ചിന്മയമിഷൻ മുൻ ആഗോള അദ്ധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല മുൻ ചാൻസലറുമായ സ്വാമി തേജോമയാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മനോജ്കുമാർ അറോറ,ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ അക്കാഡമിക് ഡയറക്ടർ പ്രൊഫ.ഗൗരി മഹൂലികർ എന്നിവർ സംസാരിച്ചു.

ആദിശങ്കരാചാര്യരുടെ ജന്മഗൃഹമായ പിറവം വെളിയനാട് മേൽപ്പാഴൂർ മനയുടെ വാസ്തുവിദ്യാപരമായ പ്രത്യേകതകൾ വിവരിക്കുന്ന പുസ്തകം സ്വാമി തേജോമയാനന്ദ പ്രകാശിപ്പിച്ചു.സമ്മേളനത്തിന്റെ ആദ്യദിവസം വേദാന്ത പണ്ഡിതൻ പ്രൊഫ. അനന്താനന്ദ രാംബച്ചൻ,ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി അദ്വയാനന്ദ,ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ സ്വാമി ശരദാനന്ദ സരസ്വതി,പ്രൊഫ. ബി. മഹാദേവൻ എന്നിവർ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHIMNAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA