SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രവേശനം

p

ബംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ്‌ യൂണിവേഴ്സിറ്റി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ, ബംഗളൂരുവിലെ കെങ്കേരി, യെശ്വന്ത്പൂർ ക്യാമ്പസുകളിലേക്കും, ഡൽഹി, പൂനെ ക്യാമ്പസുകളിലേക്കും അപേക്ഷിക്കാം സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ, സയൻസ്, ടെക്നോളജി, ബിസിനസ് ആൻഡ് മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി, കൊമേഴ്‌സ്, ഭാഷ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ക്രൈസ്റ്റ് പ്രവേശന പരീക്ഷ CET 2025 നു ഇപ്പോൾ അപേക്ഷിക്കാം. www.christuniversity.in

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് സയൻസിൽ ബിരുദ, ബിരുദാനന്തര ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ബിരുദതലത്തിൽ ബി.ബി.എ, ബി.എസ് സി, ബി. എ പ്രോഗ്രാമുകളുണ്ട്. ഫോറൻസിക് സയൻസ്, ഫോറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയ ഫോറൻസിക്സ്, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഫോറൻസിക് ജേർണലിസം, സൈബർ സെക്യൂരിറ്റി, ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സൈബർ സെക്യൂരിറ്റി, ക്ലിനിക്കൽ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, ക്രിമിനോളജി, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഫോറൻസിക് ഫാർമസി തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. സർവകലാശാലയിൽ സ്കൂൾ ഒഫ് ഫോറൻസിക് സയൻസ്, മെഡിക്കൽ സ്റ്റഡീസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്, സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, പൊലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്, ഫോറൻസിക് ബിഹേവിയർ, ഫോറൻസിക് മാനേജ്മെൻറ് സ്റ്റഡീസ്, പോളിസി സ്റ്റഡീസ് എന്നിവയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്

www.nfsu.mha.gov.in

നീ​റ്റ് ​പി.​ജി​ ​:​പു​തു​താ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​നീ​റ്റ് ​പി.​ജി​ ​യോ​ഗ്യ​താ​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​കു​ടും​ബ​ക്ഷേ​മ​ ​മ​ന്ത്രാ​ല​യം​ ​ഇ​ള​വ് ​വ​രു​ത്തി​യ​തി​നാ​ൽ​ ​പു​തി​യ​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​സം​സ്ഥാ​ന​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ജ​നു​വ​രി​ 8​ന് ​വൈ​കി​ട്ട് ​മൂ​ന്ന് ​മ​ണി​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ട്.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​വി​ജ്ഞാ​പ​നം​ ​കാ​ണു​ക.

ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​):
ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ 2025​ ​ജ​നു​വ​രി​ 5​-​ന് ​കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ 2024​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ബി.​ഫാം​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ ​സൂ​ചികw​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഉ​ത്ത​ര​സൂ​ചി​ക​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​ആ​ക്ഷേ​പ​മു​ള്ള​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ൽ​ ​വ​ഴി​ 7​ന് ​വൈ​കി​ട്ട് 4​ ​നു​മു​ൻ​പ് ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHRIST UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA