SignIn
Kerala Kaumudi Online
Friday, 23 October 2026 4.51 AM IST

ലേബർ കോഡ് പരിശോധിക്കാൻ പ്രത്യേക സമിതി

f

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാപ്രതിനിധികളുടെ യോഗത്തിലാണിത്. തൊഴിൽ മന്ത്രി ബിന്ദുകൃഷ്ണയും 22 പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ മാറ്റി പുതിയ ലേബർ കോഡ് കൊണ്ടുവന്നെങ്കിലും സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ സർക്കാർ കരട് ചട്ടം കൊണ്ടുവന്നെങ്കിലും തൊഴിലാളി സംഘടനകളുമായി സമവായത്തിലെത്തിയില്ല. അത്പരിഹരിക്കാനാണ് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചത്.

സംഘടനകളുടെ ഏഴ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡിഷണൽ സെക്രട്ടറി അംഗമായും കമ്മിറ്റിക്ക് രൂപീകരിച്ചത്. കരട് ചട്ടങ്ങൾ രൂപകരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പത്തുദിവസത്തിനകം കമ്മിറ്റി സർക്കാരിന് സമർപ്പിക്കും.

നിർദ്ദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും. കമ്മിറ്റിയുടെ സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിന് മറ്റ് ട്രേഡ് യൂണിയനുകൾക്കും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA