SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

ബാലസംഘം പ്രമേയത്തിനെതിരെ മുഖ്യമന്ത്രി, നിലവാരത്തിന്റെ പേരിൽ കുട്ടികളെ തോൽപ്പിക്കാനല്ല ശ്രമം

p

കോഴിക്കോട്: എഴുത്തുപരീക്ഷ നടത്തി കുട്ടികളെതോൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ബാലസംഘം പ്രമേയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

നിലവാരത്തിന്റെ പേരിൽ തോൽപ്പിക്കാനല്ല ശ്രമം. ഇന്നത്തെ കാലത്തിന്റെ അറിവുകൾ ആർജ്ജിക്കാൻ കുട്ടികൾക്ക് കഴിയണം. അതിനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ഏഴാമത് ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

നിലവാരത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് നിങ്ങൾ പറയുന്നു. കുട്ടികൾക്ക് വായിക്കാനും എഴുതാനും ശേഷി വേണ്ടേ. നിലവാരമില്ലാത്ത കുട്ടിയായി വളർന്നാൽ കോളേജിലും പ്രൊഫഷണൽ തലത്തിലും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയെക്കാൾ പിറകിൽ നിൽക്കേണ്ടവരാണോ നമ്മൾ?

ചില കാര്യങ്ങളിൽ പിറകിലാണെങ്കിൽ അത് മനസിലാക്കിയാൽ മാത്രമേ പരിഹരിച്ച് പോകാൻ സാധിക്കൂ. ഓൾ പ്രൊമോഷൻ നയം വിചാരിച്ചപോലെ ഫലപ്രദമായില്ല. എല്ലാവരും പാസാകണമെന്ന് പറയുമ്പോൾ നിലവാരത്തോടെ പാസാകണമെന്നാണ്ഉദ്ദേശിച്ചത്. പക്ഷേ ആ തലത്തിലേക്ക് എത്തുന്നതിന് അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനമുണ്ടായില്ല. സബ്ജക്ട് മിനിമം കിട്ടാത്തവരെ ആദ്യം തന്നെ പരാജയപ്പെടുത്തി വിടലല്ല. ആ സബ്ജക്ട് മിനിമം നേടാൻ ആവശ്യമായ നടപടികൾ സ്കൂളിൽ പ്രാവർത്തികമാക്കും. സബ്ജക്ട് മിനിമം നേടാത്തവർ ആരാണോ അവർക്ക് പ്രത്യേക പരിശീലനം നൽകും. എല്ലാവരെയും നല്ല രീതിയിൽ വളരാൻ പ്രാപ്തരാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA