
തിരുവനന്തപുരം: പൊതു, സ്വകാര്യ ചടങ്ങുകളിൽ സ്റ്റേജ് നിർമ്മിക്കുന്നതിനുള്ള വിശദമായ സുരക്ഷാ മാർഗ്ഗരേഖ ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ പരിപാടികളിലും സുരക്ഷാ പരിശോധന കൃത്യമായിരിക്കണം. ഇപ്പോൾ സ്വകാര്യ പരിപാടികളിൽ പരിശോധനയില്ല. ഇനിമുതൽ എല്ലാ പരിപാടികളിലും കൃത്യമായ കരുതലുണ്ടാവണം. കൊച്ചിയിൽ ഉമാതോമസ് എം.എൽ.എയ്ക്ക് പരിക്കേൽക്കാനിടയാക്കിയ പരിപാടിയിലെ വീഴ്ചകൾക്കെതിരെ കർക്കശ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |