SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ മാറ്റത്തിന് തയ്യാർ: മുഖ്യമന്ത്രി

credai

കൊച്ചി: കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റംകൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് കേരളയുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും നവകേരള നിർമ്മിതിക്ക് നിർമ്മാണ കമ്പനികളുടെ സംഭാവന പ്രതീക്ഷിക്കുന്നതായും ആദ്ദേഹം പറഞ്ഞു. വിപണിയിലുണ്ടാകുന്ന സാമ്പത്തികമാന്ദ്യം, മാറ്റങ്ങൾ തുടങ്ങിയവ നേരിട്ട് ബാധിക്കുന്നത് സംരംഭകരെയാണ്. പദ്ധതി പൂർത്തിയാക്കുന്ന ഘട്ടങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധി നേരിടാറുണ്ട്. വിലവർദ്ധന, നികുതിയിലുണ്ടാകുന്ന മാറ്റം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പൂർത്തിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ സമാനതകളില്ലാത്ത വികസനം നടക്കുകയാണ്. ഐ.ടി കോറിഡോർ, റിംഗ് റോഡ്, വ്യവസായിക ഇടനാഴി, ഇൻഡസ്ട്രി സ്മാർട് സിറ്റി, സിൽവർലൈൻ തുടങ്ങിയ പദ്ധതികളുടെ വികസനത്തിന് പിന്തുണ ആവശ്യമാണ്. ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശമായ കേരളം അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്. ബഹുനില പാർപ്പിട സംവിധാനങ്ങൾ പരിഗണിക്കണെമെന്നും പ്രകൃതിക്ഷോഭത്തെ അതിജീവിക്കുന്ന നിർമ്മാണരീതി സ്വീകരിക്കണെന്നും നിർമ്മാണരംഗത്തെ ഗവേഷണം, നൈപുണ്യവികസനം എന്നിവ ക്രെഡായ് വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ് അദ്ധ്യക്ഷനായി. ദേശീയ സെക്രട്ടറി റാം റെഡ്ഢി വിശിഷ്ടാതിഥിയായി. സി.ബി.ആർ.ഇ മാനേജിംഗ് ഡയറക്ടർ റാം ചന്ദ്‌നാനി, ക്രെഡായ് കോൺഫറൻസ് ചെയർമാൻ എം.വി ആന്റണി, കൊച്ചി ഘടകം പ്രസിഡന്റ് രവി ശങ്കർ, ക്രെഡായ് കേരള സെക്രട്ടറി ചെറിയാൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREDAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA