
ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ സിംഗിൾ ബെഞ്ചാണ് വാദം കേൾക്കുന്നത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെയും എസ്.എഫ്.ഐ.ഒയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒയുടെ അന്വേഷണറിപ്പോർട്ടിലെ തുടർനടപടികൾ തടയണമെന്നാണ് കരിമണൽ കമ്പനിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ പ്രതിപട്ടികയിലുള്ള കേസിലാണിത്. ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ പ്രധാന ഹർജിയിലും അന്തിമവാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |