SignIn
Kerala Kaumudi Online
Friday, 11 September 2026 10.40 PM IST

സൗജന്യ നൈപുണ്യ പരിശീലനം

kudumbasree

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ കുടുംബശ്രീ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) 2.0 പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. 80000 മുതൽ രണ്ടു ലക്ഷം രൂപ വരെ ചെലവുളള കോഴ്സുകളിലാണ് സൗജന്യ പരിശീലനം. പ്രമുഖ ഏജൻസികൾ മുഖേനയാണ് പരിശീലനം. പ്ളേസ്മെന്റ് സപ്പോർട്ടുമുണ്ട്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി.വിഘ്നേശ്വരിയും പരിശീലന ഏജൻസികളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. വിശദാംശങ്ങൾ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ അറിയാം. ടോൾഫ്രീ നമ്പർ: 18004254714.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COACHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA