SignIn
Kerala Kaumudi Online
Thursday, 22 October 2026 4.48 PM IST

മു​റ്റ​ത്തെ​ ​തെ​ങ്ങ് ​ക​ണ്ടാ​ല​റി​യാം; നാ​ളി​കേ​ര​ ​ബോ​ർ​ഡി​ന്റെ​ ​ഗതി​

READ ENGLISH VERSION

coconut-tree

കൊച്ചി: തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാനാണ് നാളികേര വികസന ബോർഡ്. പക്ഷേ, ബോർഡിന്റെ കൊച്ചി ആസ്ഥാന മുറ്റത്തു നട്ട തൈകൾ പോലും പരിപാലിക്കുന്നില്ല. കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമായി അവ കൂമ്പടഞ്ഞ് നിൽക്കുന്നു.

ജീവനക്കാർ ഇല്ലാഞ്ഞിട്ടല്ല. ബോർ‌ഡ് ആസ്ഥാനത്ത് അമ്പതിലേറെ ജീവനക്കാരുണ്ട്. പക്ഷേ, വെള്ളം പകരാൻ പോലും ആരും തയ്യാറല്ല. മികച്ച ഫലം തരുന്ന മുപ്പതോളം തെങ്ങുകളാണ് ഇവിടെ നട്ടിട്ടുള്ളത്. വെള്ളവും വളവും കിട്ടാതെ ഇവ ശോഷിച്ചു. രണ്ടോ മൂന്നോ നാടൻ തെങ്ങുകൾക്കൊഴികെ കുമിൾ രോഗവും കൂമ്പടച്ചിലും ബാധിച്ചു.
പത്തു വർഷം മുമ്പ് ടയറിൽ മണ്ണു നിറച്ചു നട്ട തെങ്ങുകൾ കടവണ്ണം വച്ചിട്ടും അതേ 'ഠാ വട്ടത്തിൽ" തുടരുന്നു.

ഇവിടെ തെങ്ങിൻതൈ പരിപാലത്തനു മാത്രമായി ഫാം മാനേജരും 5 മൾട്ടി ടാസ്കിംഗ് സ്റ്റാഫുമുണ്ട്. പമ്പ് ഓപ്പറേഷനടക്കം ചെയ്യേണ്ട സ്റ്റാഫ് അക്കാര്യങ്ങളൊന്നും നോക്കില്ല. ഇവരെല്ലാം വലിയ ശമ്പളം പറ്റുന്ന സ്ഥിരം ജീവനക്കാരാണ്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലാണ് ബോർഡ്.

ടി.കെ. ജോസ് സ്ഥലംമാറി;

പണിക്കള്ളന്മാർ നിറഞ്ഞു

2012ൽ ടി.കെ. ജോസ് ചെയർമാനായി വന്നപ്പോഴാണ് തെങ്ങുകൾ വച്ചത്. ബോർഡിന്റെ പ്രവർത്തനത്തിൽ കർക്കശ നിലപാടായിരുന്നു ജോസിന്. എന്നാൽ 2016ൽ പിരിഞ്ഞുപോയതോടെ തെങ്ങുകൾക്ക് ശനിദശ തുടങ്ങി. ജോലിയെടുപ്പിച്ചതിന്റെ കലിപ്പു തീർത്തത് തെങ്ങുകളോടാണ്. പരിപാലന ചുമതലയുള്ളവരെ മറ്റ് ചുമതലകളിലേക്ക് മാറ്റി. അതോടെ തടം കിളച്ച് വളമിടാനോ വെള്ളമൊഴിക്കാനോ ആളില്ലാതായി. അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളും വളവും നാടിന്റെ പലഭാഗത്തും എത്തിക്കുന്ന പദ്ധതിക്കും ജോസ് തുടക്കമിട്ടിരുന്നു. ഇതും പൂട്ടിക്കെട്ടി.

100 കോടി

നാളികേര വികസന ബോർഡിന്റെ വാർഷിക ബഡ്ജറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA