SignIn
Kerala Kaumudi Online
Saturday, 24 October 2026 5.46 PM IST

തെങ്ങ് കൃഷിയിൽ ബേഡകം ഗരിമ

s

തിരുവനന്തപുരം: സംസ്ഥാനത്താകെ വേരുറപ്പിക്കാൻകാസർകോട്ടുനിന്നുള്ള ബേഡകം തെങ്ങ്. ജലസേചന സൗകര്യമില്ലെങ്കിലും നല്ല വിളവ് തരുന്ന ഇനമാണിത്. മികച്ച പരിചരണം കിട്ടിയാൽ മൂന്നു വർഷത്തിൽ കായ്‌ക്കും. വർഷത്തിൽ ശരാശരി 180 തേങ്ങ വരെ ലഭിക്കും. പരിചരണം തീരെ കുറവാണെങ്കിലും അഞ്ചുവർഷത്തിനിടയിൽ കായ്ക്കുകയും വർഷം ശരാശരി 70 മുതൽ 90തേങ്ങ ലഭിക്കുകയും ചെയ്യും. ഏതു കാലാവസ്ഥയെയും അതിജീവിക്കുന്ന ബേഡകം തെങ്ങിന് സാധാരണ പശ്ചിമതീര നെടിയ ഇനത്തെക്കാൾ ഉയരം കുറവാണ്.

സി.പി.സി.ആർ.ഐയിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ. സി.തമ്പാൻ, ഡോ. കെ.ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ബേഡകം തെങ്ങ് കുന്നിൻ പ്രദേശങ്ങളിലും അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. മറ്റിനത്തെ അപേക്ഷിച്ച് ഇവയ്ക്ക് ഉയരവും തടിവണ്ണവും കുറവാണ്. പശ്ചിമതീര നെടിയ ( West Coast Tall ) ഇനത്തിൽ നിന്നു വന്ന കുറ്റ്യാടി, അന്നൂർ, ജാപ്പാണം, കോമടൻ പോലെ കർഷകർ തലമുറകളിലൂടെ ഉരുത്തിരിച്ചെടുത്ത നാടൻ ഇനമാണിതും.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഗ്രാമസഭയിൽ അപേക്ഷ നൽകുന്നവർക്ക് തെങ്ങിൻ തൈ വിതരണം ചെയ്യുന്നുണ്ട്. ബേഡകം തെങ്ങു കർഷക സമിതിയിൽ അംഗങ്ങൾ വഴിയും ബേഡഡുക്ക ഫാമേഴ്‌സ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് വഴിയും വിൽപനയ്ക്കുണ്ട്. ഒന്നിന് 150 രൂപ ആണ് വില.

നെടിയ ഇനം  പ്രായമെത്തുമ്പോൾ 14 മീറ്റർ ഉയരം,  105 സെന്റി മീറ്റർ കടവണ്ണം തലപ്പിൽ ശരാശരി 34 ഓലകൾ,  പ്രതിവർഷം ശരാശരി 14 പൂങ്കുലകൾ പൊതിച്ച നാളികേരത്തിന് ശരാശരി 420 ഗ്രാം തൂക്കം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUT TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA