SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

തദ്ദേശ വാർഡ് വിഭജനം: പരാതികൾ നാലുവരെ സമർപ്പിക്കാം

a

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം നാലു വരെ ദീർഘിപ്പിച്ചു. വൈകിട്ട് അഞ്ചുവരെ പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ല കളക്ടർക്കോ നേരിട്ടോ തപാൽ മാർഗമോ നൽകാം. മറ്റു മാർഗങ്ങളിലൂടെയോ അവസാന തീയതിക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കില്ല.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്. കരട് നിർദ്ദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും ലഭ്യമാണ്.

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം 695033. ഫോൺ: 0471 233503 - എന്ന വിലാസത്തിലാണ് നൽകേണ്ടത്. വാർഡ് വിഭജന പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും പരിഗണിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറിയാണ്. മേൽവിലാസം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ്, ജനഹിതം, വികാസ്ഭവൻ പി.ഒ, പിൻ- 695033, തിരുവനന്തപുരം. ഫോൺ : 0471 2328158.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA