SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

കോൺ. അവിശ്വാസ പ്രമേയം പാസായി മാവേലിക്കര നഗരസഭയിൽ ചെയർമാൻ പുറത്ത്

s

മാവേലിക്കര: കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിൽ ചെയർമാൻ കെ.വി​.ശ്രീകുമാറി​നെതി​രായ അവിശ്വാസപ്രമേയം പാസായി. ചെയർമാനെതിരെ കോൺഗ്രസ് തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പാസായത്. കൗൺസിൽ യോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ 28 അംഗ കൗൺസിലിൽ 18 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസായി. സ്വതന്ത്രനായി ജയിച്ച ശ്രീകുമാറിന് ആദ്യ മൂന്ന് വർഷമാണ് കോൺഗ്രസ് ചെയർമാൻ സ്ഥാനം നൽകിയിരുന്നത്. അടുത്ത രണ്ടുവർഷം കോൺഗ്രസ് ചെയർമാന് ശ്രീകുമാർ പിന്തുണ നൽകണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ മൂന്നുവർഷം പിന്നിട്ടിട്ടും ശ്രീകുമാർ ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA