SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

അടുക്കള ഉണർന്നു

cooking

കൊല്ലം: സമ്മേളന പ്രതിനിധികൾക്കും സംഘാടകർക്കും ഭക്ഷണമൊരുക്കാൻ കൊല്ലം ടൗൺ ഹാളിലെ അടുക്കള ഇന്നലെ രാവിലെ ഉണർന്നു. ഇനി നാലുനാൾ അടുപ്പുകൾ അണയില്ല. പ്രത്യേക ക്ഷണിതാക്കൾ സഹിതം 530 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ദിവസവും 1200 ഓളം പേർക്കുള്ള ഭക്ഷണം തയ്യാറാക്കും. നാലു ദിവസത്തേക്കുമുള്ള മാങ്ങ, നാരങ്ങ, ഇഞ്ചി അച്ചാറുകൾ ഇന്നലെ വൈകിട്ടോടെ തയ്യാറായി. ഇന്ന് രാവിലെ ഇഡ്ഡലിയും ദോശയും സാമ്പാറും ചമ്മന്തിക്കറിയുമാണ്. ഉച്ചയ്ക്ക് മീൻകറി സഹിതം ഊണ്. രാത്രി കഞ്ഞിയും അസ്ത്രവും. മൂന്ന് ഷിഫ്ടുകളായി 15 വീതം തൊഴിലാളികളാണുള്ളത്. പ്രമുഖ കാറ്ററിംഗുകാരൻ മോഡേൺ മോഹനെയാണ് പാചകം ഏൽപ്പിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COOKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA