SignIn
Kerala Kaumudi Online
Sunday, 31 May 2026 12.46 AM IST

ഉപരിപഠനത്തിന് മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാം 

course

ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താൻ വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, കോഴ്സിന്റെ പ്രസക്തി, പഠിക്കാനുള്ള വിദ്യാർത്ഥിയുടെ കഴിവ്, ലക്ഷ്യം, തൊഴിൽ സാദ്ധ്യതകൾ എന്നിവയ്ക്കിണങ്ങിയ ശരിയായ തീരുമാനമെടുക്കണം. രാജ്യത്തിനകത്തും വിദേശത്തുമുള്ള ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ പ്രോഗ്രാമുകൾ, സ്കിൽ വികസന കോഴ്സുകൾ, പാരാമെഡിക്കൽ കോഴ്സുകൾ, ഇന്റഗ്രേറ്റഡ് കോഴ്സുകൾ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. ഇവയിലേതാണ് വിദ്യാർത്ഥി താത്പര്യപ്പെടുന്നതെന്ന് പ്രത്യേകം വിലയിരുത്തി ഉപരിപഠന കോഴ്‌സുകൾക്ക് ചേരണം. താത്പര്യം, അഭിരുചി, മനോഭാവം, പ്രസക്തി, പ്രാപ്‌തി, ഗവേഷണ സാദ്ധ്യത, തൊഴിൽ പ്രവണതകൾ എന്നിവ വിലയിരുത്തി കോഴ്സുകൾ കണ്ടെത്തണം.

അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവ സാദ്ധ്യതയുള്ള മേഖലകളാണ്. ഇതുമായി ബന്ധപ്പെട്ട് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയവർക്കുള്ള ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ തല കോഴ്സുകളുണ്ട്. ഡിസൈൻ കോഴ്‌സുകൾക്ക് എല്ലാ മേഖലയിലും സാദ്ധ്യതകളുണ്ട്. മെഷീൻ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ എന്നിവ തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാണ്.

ഹീറ്റിംഗ്, വെന്റിലെഷൻ, എയർ കണ്ടിഷനിംഗ്, (HVAC) മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ് (MEP) തലങ്ങളിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസറി തല ജോലി സാദ്ധ്യതകൾ വർദ്ധിച്ചുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA