SignIn
Kerala Kaumudi Online
Wednesday, 27 May 2026 12.45 AM IST

പ്ലസ് ടു വിനു ശേഷം ബിരുദ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ

p

പ്ലസ് ടു വിനുശേഷം പരമ്പരാഗത ബിരുദ കോഴ്സുകളും പ്രൊഫഷണൽ, ന്യൂജെനറേഷൻ കോഴ്സുകളും വിദേശ പഠനം ലക്ഷ്യമിട്ടുള്ള കോഴ്സുകളുമുണ്ട്. സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്സുകൾക്ക് ലോകത്തെമ്പാടും സാദ്ധ്യതകളുണ്ട്. ബിസിനസ് സ്റ്റഡീസ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് കോഴ്സുകൾക്കും ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, ലിബറൽ ആർട്സ് , ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് , ഏവിയേഷൻ , കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഓട്ടോമേഷൻ, ഡിസൈൻ, കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ഫുഡ് സയൻസ്, ന്യൂട്രീഷൻ & ഡയറ്റെറ്റിക്‌സ്, എ.ഐ അധിഷ്ഠിത കോഴ്സുകൾ, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ് എന്നിവയിൽ അവസരങ്ങളേറെയുണ്ട്.

ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി , പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കും സാദ്ധ്യതകളേറിവരുന്നു. ബി. കോം , ബി.ബി.എ പ്രോഗ്രാമുകളിൽ നിരവധി സ്പെഷ്യലൈസേഷനുകൾ ഓഫർ ചെയ്തു വരുന്നു.

നഴ്‌സിംഗ്,ഓൺട്രർപ്രെന്യൂർഷിപ്, എ.ഐ, എ.സി.സി.എ, സി.എം.എ മുതലായവ ഇവയിൽ ചിലതാണ്.

ലോകത്തെമ്പാടും സാദ്ധ്യതയുള്ള കോഴ്സുകളാണ് ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ , കോസ്‌മെറ്റോളജി എന്നിവ.

പാരാമെഡിക്കൽ കോഴ്സുകളിൽ ഫിസിയോതെറാപ്പി, റേഡിയോ ഇമേജിംഗ്,ഒപ്‌റ്റോമെട്രി, ഓഡിയോളജി & സ്പീച് ലാംഗ്വേജ് പാത്തോളജി എന്നിവയ്ക്ക് അലൈഡ് ഹെൽത്ത് വിഭാഗത്തിൽ സാദ്ധ്യതകളുണ്ട്.

കാർഷിക മേഖലയിൽ ബി.എസ്‌സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അഗ്രിബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ് , കോ-ഓപ്പറേഷൻ & ബാങ്കിങ് , വെറ്ററിനറി സയൻസ്, ഡെയറി സയൻസ് , ഫുഡ് ടെക്നോളജി എന്നിവ താത്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ക്ലൈമറ്റ് ചേഞ്ച് & ഇക്കണോമിക്‌സ്, എനർജി & ഇക്കണോമിക്‌സ് കോഴ്സുകൾക്ക് ലോകത്തെമ്പാടും കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നു. ബിസിനസ് & മാനേജ്‌മെന്റ്, ബിസിനസ് & സൈക്കോളജി, ഓൺട്രപ്രെന്യൂർഷിപ് & മാനേജ്‌മന്റ്, ബി.ബി.എ/ബി.എ/ ബി.കോം/ബി. എസ് ഡബ്ല്യൂ- എൽ എൽ. ബി, Fintech, Visual communication , AI & Data analytics, Cybersecurity പ്രോഗ്രാമുകൾ, ഫാഷൻ & ഡിസൈൻ, മെഷീൻ ഡിസൈൻ, പ്രൊജക്റ്റ് മാനേജ്മെന്റ് എന്നിവയ്ക്ക് സാദ്ധ്യതകളേറെയുണ്ട്.

അനിമേഷൻ, വിഷ്വൽ ഗ്രാഫിക്‌സ്, കോമിക്‌സ്, ഗെയിമിംഗ് ടെക്നോളജി, വിർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിംഗ് ടെക്നോളജിയിൽ ബി.ടെക് പ്രോഗ്രാമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEGREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA