SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

ഉത്തരവ് ലംഘിച്ചു, ആരോഗ്യവകുപ്പ് ഡയറക്ടർ നേരിട്ട് ഹാജരാകണം

court

തിരുവനന്തപുരം: കോടതി ഉത്തരവ് ഒന്നിലേറെ തവണ ലംഘിച്ച ആരോഗ്യവകുപ്പ് ഡയറക്ടർ അടുത്ത വിചാരണയ്ക്ക് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോടതി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹ്മാൻ,മെമ്പർ എൻ.വാസുദേവൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആറ്റിങ്ങൽ സ്വദേശിയും കോഴിക്കോട് കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലെ നഴ്‌സിംഗ് ഗ്രേഡ്-1 ഓഫീസറുമായ കെ.ആർ.രശ്‌മിയായിരുന്നു പരാതിക്കാരി. തിരുവനന്തപുരം ജില്ലയിൽ പരാതിക്കാരിക്ക് സമാന തസ്തികയിൽ നിയമനം നൽകുന്നതിന് തസ്തിക കണ്ടെത്തണമെന്ന് കോടതി 2024 ആഗസ്റ്റ് 29ന് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാത്തത് ഹർജിക്കാരി നവംബർ 15ന് വീണ്ടും കോടതിയെ ധരിപ്പിച്ചു. തുടർന്ന് മുൻ ഉത്തരവ് രണ്ടാഴ്ചക്കകം നടപ്പാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. നടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന സർക്കാർ അഭിഭാഷകന്റെ വാദം തള്ളിയ കോടതി കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി മൂന്നിന് നേരിട്ടെത്തി വിശദീകരണം നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA