
കൊല്ലം: മേയർ സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച ധാരണ സി.പി.എം പാലിക്കാത്തിനുപിന്നാലെ കൊല്ലം കോർപ്പറേഷനിൽ സ്ഥാനങ്ങൾ രാജിവച്ച് സി.പി.ഐ. ഡെപ്യൂട്ടി മേയർ കൊല്ലം മധു, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സജീവ് സോമൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സവിതാദേവി എന്നിവരാണ് രാജിവച്ചത്.
മുൻ ധാരണപ്രകാരം മേയർസ്ഥാനം കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രണ്ടാഴ്ച മുമ്പ് കത്ത് നൽകിയിരുന്നു. തുടർന്ന് സി.പി.എമ്മിലെ മേയർ പ്രസന്ന ഏണസ്റ്റ് ഇന്നലെ രാജിവയ്ക്കാൻ ധാരണയായിരുന്നു.
എന്നാൽ, ചില സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം ബാക്കി നിൽക്കുന്നതിനാൽ മേയറുടെ രാജി സി.പി.എം 10ലേക്ക് മാറ്റി. ഇതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |