SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

എം.രാജഗോപാലൻ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി

mla-

കാഞ്ഞങ്ങാട്: എം.രാജഗോപാലനെ സി.പി.എം കാസർകോട് ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുത്തു.63കാരനായ രാജഗോപാലൻ 2016 മുതൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ചരിത്ര,ധനതത്വശാസ്ത്ര ബിരുദധാരിയായ ഇദ്ദേഹം ബാലസംഘത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് ഇറങ്ങിയത്.

ബാലസംഘം അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു.കയ്യൂർ ഗവ.ഹയർസെക്കൻഡറി യൂണിറ്റ് സെക്രട്ടറിയായി എസ്.എഫ്.ഐയുടെ പ്രവർത്തനരംഗത്തേക്കും കടന്നുവന്നു.

എസ്.എഫ്.ഐ അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, അൺഎയ്‌ഡഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കൈത്തറി കൗൺസിൽ അംഗം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, സി.പി. എം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിർവഹിച്ചു. നിലവിൽ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്.

പഠന കാലത്തും യുവജന സംഘടനാ കാലത്തും സമരത്തിനിടയിൽ നിരവധി തവണ പൊലീസിന്റെ മർദ്ദനമേറ്റു. ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ കയ്യൂരിലെ പി ദാമോദരന്റെയും എം.ദേവകിയുടെയും മകനാണ്. ഭാര്യ: ഐ. ലക്ഷ്മിക്കുട്ടി, മക്കൾ: ഡോ.എൽ.ആർ.അനിന്ദിത, എൽ.ആർ.സിദ്ധാർഥ് (എൽ.എൽ.ബി വിദ്യാർത്ഥി), മരുമകൻ:ഡോ.രോഹിത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA