കൊല്ലം: ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന 24-ാമത് സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. ആശ്രാമം മൈതാനത്ത് ഇന്ന് വൈകിട്ട് നടക്കുന്ന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ, മറ്റ് പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. കാൽലക്ഷം റെഡ് വോളന്റിയർമാർ പങ്കെടുക്കുന്ന മാർച്ചും ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനവും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |