
കൊല്ലം: കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ വിവാദ യാത്രഅയപ്പ് പ്രസംഗവും നവീൻബാബുവിന്റെ മരണവും സമ്മേളന ചർച്ചയിൽ ചെറിയ പരാമർശങ്ങളിലൊതുങ്ങി. ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയതിനാലാണ് വിഷയം സജീവ ചർച്ചയാകാതെ പോയത്. ജില്ലാ സമ്മേളനങ്ങളിൽ വിഷയം സജീവമായിരുന്നു.
സംഭവം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്ന് പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന സമ്മേളന പൊതു ചർച്ചയിലും ഉന്നയിച്ചു. വിഷയത്തിൽ കണ്ണൂർ, പത്തനംതിട്ട ജില്ലാ സെക്രട്ടറിമാർക്ക് രണ്ട് അഭിപ്രായങ്ങളായിരുന്നുവെന്നും ജില്ലാ സെക്രട്ടറിമാർ പ്രത്യേകം അഭിപ്രായം പറയുന്ന സ്ഥിതി ഒഴിവാക്കേണ്ടിയിരുന്നുമെന്നുമായിരുന്നു ചർച്ചയിൽ പങ്കെടുത്ത കോട്ടയം ജില്ലാ കമ്മിറ്റി പ്രതിനിധി അഭിപ്രായപ്പെട്ടത്. വിഷയം തുടക്കത്തിൽ പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വിമർശനമുണ്ടായി. കൂട്ടത്തിൽ പത്തനംതിട്ട ഘടകത്തിന്റെ നിലപാടുകൾ പി.പി.ദിവ്യയെ മാദ്ധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തുവെന്ന വിമർശനത്തിനുമിടയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |