SignIn
Kerala Kaumudi Online
Friday, 02 October 2026 11.55 AM IST

മുഖ്യമന്ത്രിയുടെ അഴിമതി പുറത്തു വന്നു: സി.പി.എം 

തിരുവനന്തപുരം: മദ്യനികുതി ഇളവിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടന്ന ശതകോടികളുടെ അഴിമതിയാണ് വെളിച്ചത്തു വന്നിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കുത്തക മദ്യക്കമ്പനികൾക്കു വേണ്ടി സർക്കാർ നടത്തുന്ന കള്ളക്കളിയും, അഴിമതിയും മറയ്ക്കാനാണ് നിയമസഭയിൽ അടിയന്തര പ്രമേയനോട്ടീസ് പോലും അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നത്. ഇന്ധന വില കുത്തനെ കൂട്ടിയപ്പോൾ ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്ന് അര ശതമാനം നികുതി ഒഴിവാക്കാത്ത സർക്കാരാണ്, കുത്തക കമ്പനിക്ക് മദ്യമൊഴുക്കാൻ 131% നികുതിയിളവ് നൽകുന്നത്. പ്രതിപക്ഷനേതാവ് ഉന്നയിച്ച അഴിമതിയാരോപണം സഭാ ടിവിയിൽ നിന്ന് പോലും നീക്കം ചെയ്തത് നിയമസഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA