SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.40 AM IST

നാലാം ക്ലാസുകാരനെ പട്ടിക കൊണ്ടടിച്ച അദ്ധ്യാപകന് സസ്പെൻഷൻ

1

കോഴിക്കോട്: നാലാം ക്ലാസുകാരനെ പട്ടിക കൊണ്ട് അടിച്ച നാദാപുരം വേവം എൽ.പി സ്കൂളിലെ അദ്ധ്യാപകൻ ജംഷീറിനെ

മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

ജംഷീറിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം ചൈൽഡ് ലൈനിലും വളയം പൊലീസിലും പരാതി നൽകിയിരുന്നു. ഈ മാസം 20 നാണ് സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കുമ്പോൾ കാലിൽ വടി കൊണ്ട് അടിയേറ്റ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.കാര്യം തിരക്കിയപ്പോഴാണ് സുഹൃത്തുമായുണ്ടായ വഴക്കിനിടെ അദ്ധ്യാപകൻ പട്ടിക കൊണ്ട് മർദ്ദിച്ചതായി കുട്ടി പറഞ്ഞത്. സ്കൂളുമായി ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. ചെെൽഡ് ലെെൻ ഓഫീസർ ഷെെനിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA