SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

കുസാറ്റ് പ്രവേശന പരീക്ഷയ്ക്ക് മാർച്ച്10 വരെ അപേക്ഷിക്കാം

p

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബിരുദ/ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് (CAT) മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. നാലു വർഷ ബി. ടെക് (സിവിൽ/കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, നേവൽ ആർക്കിടെക്ച്ചർ & ഷിപ് ബിൽഡിംഗ്, പോളിമെർ സയൻസ് & എൻജിനിയറിംഗ്, ഇൻസ്ട്രമെന്റഷൻ & കൺട്രോൾ), അഞ്ചുവർഷ എം. എസ് സി ഫോട്ടോണിക്‌സ്‌, ഫിസിക്സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്(എ.ഐ & ഡാറ്റ സയൻസ്), ബി. ബി. എ /ബി.കോം -എൽ എൽ. ബി, ബി. എസ് സി കമ്പ്യൂട്ടർ സയൻസ്, ബി. വോക് ഇൻ ബിസിനസ്സ് പ്രോസസ്സിംഗ് & ഡാറ്റ അനലിറ്റിക്‌സ്, ബി. ടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകൾ ഇവിടെയുണ്ട്.കളമശ്ശേരി, കുട്ടനാട് ക്യാമ്പസ്സുകളുണ്ട്.

പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ് പഠിക്കാൻ പ്ലസ് ടു തലത്തിൽ ബയോളജി പഠിച്ചിരിക്കണം.

കോമൺ അഡ്‌മിഷൻ ടെസ്റ്റ് –കാറ്റ്(CAT) വഴിയാണ് പ്രവേശനം. എന്നാൽ കുസാറ്റിൽ നടത്തുന്ന ബി. ടെക് മറൈൻ എൻജിനിയറിംഗ് കോഴ്സിന് അഡ്മിഷൻ ലഭിക്കാൻ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ കോമൺ എൻട്രൻസ് ടെസ്റ്റ് (CET) പരീക്ഷ എഴുതണം. www.imu.edu.in

പരീക്ഷയ്ക്ക് പ്രത്യേകം കോഡുകളുണ്ട്. ഇത് പ്രോസ്പെക്ട്സ് വായിച്ചു മനസ്സിലാക്കണം. മേയ് 10, 11, 12 തീയതികളിലാണ് പരീക്ഷ. കുസാറ്റിന്റെ CAT പരീക്ഷയിൽ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നും യഥാക്രമം 90, 75, 60 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഇത് കോഡ് 101ൽ ഉൾപ്പെടും. ബയോളജി കോഴ്സിന് ബയോളജിയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. ഇന്റഗ്രേറ്റഡ് നിയമകോഴ്സുകൾക്ക് പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, റീസണിംഗ്, ലോജിക്കൽ തിങ്കിംഗ്, നിയമവുമായി ബന്ധപ്പെട്ട പ്രാഥമികകാര്യങ്ങൾ എന്നിവ പരീക്ഷയ്ക്കുണ്ടായിരിക്കും. www.admissions.cusat.ac.in വഴി അപേക്ഷിക്കാം.

റേ​ഡി​യേ​ഷ​ൻ​ ​ഫി​സി​സി​സ്റ്റ് ​ത​സ്തി​ക​യി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​റേ​ഡി​യേ​ഷ​ൻ​ ​ഫി​സി​സി​സ്റ്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​താ​ത്കാ​ലി​ക​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ഫി​സി​ക്‌​സി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​റേ​ഡി​യോ​ള​ജി​ ​അ​ല്ലെ​ങ്കി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഫി​സി​ക്സി​ൽ​ ​ഉ​ള്ള​ ​പോ​സ്റ്റ് ​എം.​എ​സ്സി​ ​ഡി​പ്ലോ​മ​യും​ ​റേ​ഡി​യേ​ഷ​ൻ​ ​തെ​റാ​പ്പി​ ​യൂ​ണി​റ്റി​ലെ​ 12​മാ​സ​ ​ഇ​ന്റേ​ൺ​ഷി​പ്പു​മാ​ണ് ​യോ​ഗ്യ​ത.​ ​ഫി​സി​ക്‌​സ് ​മു​ഖ്യ​വി​ഷ​യ​മാ​യ​ ​ബി​രു​ദ​വും​ ​റേ​ഡി​യോ​ള​ജി​ ​അ​ല്ലെ​ങ്കി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഫി​സി​ക്‌​സി​ലെ​ ​പി.​ജി​ ​യും​ ​റേ​ഡി​യേ​ഷ​ൻ​ ​തെ​റാ​പ്പി​ ​യൂ​ണി​റ്റി​ലെ​ 12​ ​മാ​സ​ ​ഇ​ന്റേ​ൺ​ഷി​പ്പും​ ​യോ​ഗ്യ​ത​യാ​യി​ ​പ​രി​ഗ​ണി​ക്കും.​ ​ഇ​വ​ർ​ക്ക് ​റേ​ഡി​യോ​ള​ജി​ക്ക​ൽ​ ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​റാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​അം​ഗീ​കാ​രം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളു​ടെ​ ​അ​സ​ൽ,​ ​പ​ക​ർ​പ്പ്,​ ​ബ​യോ​ഡാ​റ്റ​ ​സ​ഹി​തം​ ​സൂ​പ്ര​ണ്ടി​ന്റെ​ ​ഓ​ഫീ​സി​ൽ​ 14​ ​ന് ​രാ​വി​ലെ​ 11​ന് ​വാ​ക്ക്ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0484​ 2386000.

യി​ഗ്‌​നി​യ​ ​ടെ​ക്ഫെ​സ്റ്റ് 2025

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​മു​ട്ട​ത്ത​റ​യി​ൽ​ ​ഫെ​ബ്രു​വ​രി​ 7​ ​മു​ത​ൽ​ 9​ ​വ​രെ​ ​യി​ഗ്നി​യ​ ​ടെ​ക്ഫെ​സ്റ്റ് ​ന​ട​ക്കും.
ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​നെ​യി​ൽ​ ​ബോ​ർ​ഡ് ​എ​ക്‌​‌​സ്പോ​ ​ടെ​ക്ഫെ​സ്റ്റി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​ഒ​രു​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​ ​സാ​ങ്കേ​തി​ക,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ടെ​ക്ഫെ​സ്റ്റി​ൽ​ ​വി​വി​ധ​ ​കോ​ഡിം​ഗ്,​ ​റോ​ബോ​ട്ടി​ക്സ് ​മ​ത്സ​ര​ങ്ങ​ളും​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഡി​സൈ​ൻ​ ​ഇ​വ​ന്റു​ക​ളും​ ​എ​ക്‌​സ്‌​പോ​ക​ളും​ ​സാ​ങ്കേ​തി​ക​ ​വ​ർ​ക്ക് ​ഷോ​പ്പു​ക​ളും​ ​അ​ട​ങ്ങി​യ​ ​വി​വി​ധ​ ​ചാ​ല​ഞ്ചു​ക​ൾ​ ​ഉ​ൾ​പ്പെ​ടും.​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ർ​ക്ക് ​സ​മ്മാ​ന​ങ്ങ​ളും​ ​അം​ഗീ​കാ​ര​വും​ ​ന​ൽ​കും.​ ​മാ​തൃ​സ്ഥാ​പ​ന​മാ​യ​ ​C​A​P​E​ 25​ ​വ​ർ​ഷം​ ​പി​ന്നി​ടു​ന്ന​ ​അ​വ​സ​ര​ത്തി​ലാ​ണ് ​മു​ട്ട​ത്ത​റ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ടെ​ക്ഫെ​സ്റ്റ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA