SignIn
Kerala Kaumudi Online
Sunday, 25 October 2026 3.28 AM IST

പുതുവർഷത്തിലെ രണ്ടു മാസം 105 കോടിയുടെ സൈബർ തട്ടിപ്പ്, 5330 പരാതികൾ

READ ENGLISH VERSION
p

തിരുവനന്തപുരം: പുതുവർഷം ആരംഭിച്ച് രണ്ട് മാസം തികയും മുമ്പേ സംസ്ഥാനത്ത് നടന്നത് 105 കോടിയുടെ സൈബർ തട്ടിപ്പ്. കഴിഞ്ഞവർഷം 760 കോടിയുടെ തട്ടിപ്പാണ് നടന്നത്.

രണ്ടു മാസത്തിനുള്ളിൽ നടന്ന തട്ടിപ്പിലെ 14 കോടി രൂപ കേരള സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ ഇടപെടലിലൂടെ തിരിച്ചു പിടിച്ചു.5330 പരാതികളാണ് ലഭിച്ചത്.

65 കോടിയോളം നിക്ഷേപ തട്ടിപ്പിലൂടെയാണ് നഷ്ടപ്പെട്ടത്.

നിക്ഷേപ തട്ടിപ്പിൽ ഇരയാകുന്നത് കൂടുതൽ ഉന്നത വിദ്യഭ്യാസമുള്ളവരും കോർപ്പറേറ്റ് രംഗത്തുള്ളവരുമാണ്.കൃത്യമായ പരിശോധനയില്ലാതെ നടത്തുന്ന നിക്ഷേപമാണ് ഇവരെ കുഴിയിൽ ചാടിക്കുന്നത്.

തുടക്കത്തിൽ ചെറിയ തുക വാങ്ങുകയും വൻതുക ലാഭം നൽകുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. കമ്പനിയുടെ നേട്ടത്തിന്റെയും ഭീമമായ ലാഭത്തിന്റെയും വ്യാജ സ്‌ക്രീൻഷോട്ടുകൾ കൈമാറും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയെന്ന അറിയിപ്പും നൽകും. കൂടുതൽ പണമിടുന്നതോടെ ഗോൾഡൻ ലെവലിലെത്തിയെന്നുകാണിച്ച് സ്ക്രീൻഷോട്ടുകൾ നൽകും . കൂടുതൽ പണം കൈക്കലാക്കും. പിൻവലിക്കാൻ പോകുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് മനസിലാകുക.

നഷ്ടം കൂടുതലും

എറണാകുളത്ത്

(ഫെബ്രുവരി 21 വരെ, തുക കോടിയിൽ)

എറണാകുളം സിറ്റി......................10 കോടി
എറണാകുളം റൂറൽ......................11
തിരുവനന്തപുരം സിറ്റി.................9.1
മലപ്പുറം............................................7.5
പാലക്കാട്..........................................7.2
കോട്ടയം............................................ 7.1
തൃശൂർ................................................6.6
വയനാട്..............................................1.1

തട്ടിപ്പ് അക്കൗണ്ടും നമ്പരും

സൈബർ ക്രൈമിൽ നോക്കണം

സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് പൊലീസ് അറിയിച്ചു.

.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിപ്പോർട്ട് ആൻഡ് ചെക്ക് സസ്പെക്ട് എന്ന
എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് യു.പി ഐ.ഡി

ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ മുന്നറിയിപ്പ് നൽകും.

തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇമെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിൽ നൽകാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA