SignIn
Kerala Kaumudi Online
Sunday, 25 October 2026 3.41 AM IST

കാർഷിക നയം പരിഷ്കരിക്കും

d

തിരുവനന്തപുരം: കേരളത്തിലെ കാർഷിക നയം കാലാനുസൃതമായ മാറ്റങ്ങളോടെ പരിഷ്തരിക്കും.

തോട്ട ഭൂമിയിൽ വൈവിദ്ധ്യമാർന്ന വിളകൾ കൃഷി ചെയ്യുന്നതിനും ഫാം ടൂറിസം ഉൾപ്പെടെയുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണിത്

കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജല സംരക്ഷണ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കും. പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശത്തിന് നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതും കാലാവസ്ഥാ പ്രതിരോധ കൃഷി രീതികൾ വ്യാപിപ്പിക്കുന്നതും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതും പരിഗണിക്കും.

വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കാർഷിക മേഖലയിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുക, കേരള ബ്രാൻഡിലൂടെ ദേശീയ-അന്തർദേശീയ വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പരിഗണനയിലുണ്ട്. .കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായകമാകുന്ന വിധത്തിൽ കാർഷിക നയം മാറ്റുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA