
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവിറക്കി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല. ആൻഡി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പഠന വിലക്ക് നേരിട്ടവർ ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരെ ആൻഡി റാഗിംഗ് കമ്മിറ്റി കേട്ടിരുന്നില്ല. ഈ സമയം വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു. ഇവരെ കേട്ടശേഷം കമ്മിറ്റി പുതിയ റിപ്പോർട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കും. ഇതുകൂടി പരിഗണിച്ചാകും കോടതി അന്തിമ തീർപ്പിലേക്ക് പോവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |