SignIn
Kerala Kaumudi Online
Thursday, 22 October 2026 4.46 PM IST

കൈക്കൂലി വാങ്ങിയ ആർ.‌‌ടി.ഒയ്ക്ക് സസ്പെൻഷൻ

money

തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർ.ടി.ഒ ടി.എം. ജെഴ്സണിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

ഫോർട്ട്‌-കൊച്ചി ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റുമാരായ സജിയെയും രാമ പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിനു മുന്നിൽ വച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആർ.ടി.ഒ. ജെഴ്സനെ അറസ്റ്റ് ചെയ്തത്. ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ റിപ്പോർട്ട് പ്രകാരം ഗതാഗത സെക്രട്ടറിയാണ് സസ്പെൻ‌‌ഡ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA