
തിരുവനന്തപുരം: ജി.എസ്.ടിയായി പിരിച്ചെടുക്കുന്ന നികുതി മുഴുവൻ കേന്ദ്രം കൊണ്ടുപോവുകയാണെന്നും ഔദാര്യം പോലെയാണ് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.എം സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ. മ്യൂസിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. വി. ജോയി അദ്ധ്യക്ഷത വഹിച്ചു. എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, എ.എ. റഹിം, ടി.എൻ.സീമ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |