SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

അഞ്ച് ദിവസം 73 കോടി: നേട്ടം കൊയ്ത് സപ്ലൈകോ

supplyco

കൊച്ചി: ഓണത്തോടനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ആഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ജില്ലാ ഫെയറുകളിൽ നിന്നു മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിലേറെ. ഈ ദിവസങ്ങളിൽ 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചു. ആഗസ്റ്റ് മാസത്തിൽ 29വരെ 270 കോടിയുടെ വിറ്റുവരവുണ്ടായി.
ഇതിൽ 125 കോടി സബ്‌സിഡി ഇനങ്ങളുടെ വിൽപ്പന വഴിയാണ്. ഈ മാസം 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. ആഗസ്റ്റ് 25, 26 തീയതികളിലാണ് ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്.


ഞായറാഴ്ച പ്രവർത്തിക്കും

സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ആഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്തംബർ 4) പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLICO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA